04 ഡിസംബർ 2010

വിദ്യ

യുഗങ്ങള്‍ കാവല്‍നില്‍ക്കും
നിന്‍ സരസ്സിനരികില്‍ ഞാന്‍
വിനീതനായ് നിന്ന് മുരടനക്കി

തലയിലഹങ്കാരത്തിന്‍
കെട്ടഴിച്ചുഞാന്‍ കക്ഷത്തില്‍
തിരുകി വായപൊത്തി

കഴിയാവുന്നിടത്തോളം
വളച്ചിരുന്നു നട്ടെല്ല്, നിന്നില്‍
കണ്ണും മിഴിച്ച് ഞാന്‍ കാത്തിരുന്നു

അരികിലരയന്നവുമായ്
നീ നീന്തിത്തുടിച്ചു, തരിലിളം
താമര നുള്ളിക്കളിച്ചു
കരയിലെന്നോളവും ആ
ഉല്ലാസ വെള്ളം തെറിച്ചു

ഈറനെടുത്തെങ്ങോ
മറഞ്ഞുവോ നീ ? കരയില്‍
കരിവള പിടിച്ചു നില്‍ക്കുംഎന്റെ
മനതാരിലെന്തേ കയറിയില്ല...?!

6 അഭിപ്രായങ്ങൾ:

  1. നല്ല കവിത
    അക്ഷരപ്പിശകുണ്ടെന്നൊരു തോന്നൽ.
    ക്ഷമിക്കണം.

    മറുപടിഇല്ലാതാക്കൂ
  2. "കഴിയാവുന്നിടത്തോളം
    വളച്ചിരുന്നു നട്ടെല്ല്, നിന്നില്‍
    കണ്ണും മിഴിച്ച് ഞാന്‍ കാത്തിരുന്നു..."

    എന്നിട്ടും
    മനതാരിലെന്തേ കയറിയില്ല.??

    കഷ്ടം...!!! :(

    മറുപടിഇല്ലാതാക്കൂ
  3. കരയിലെന്നൊളവും- കരയിലെന്നോളവും

    മറുപടിഇല്ലാതാക്കൂ
  4. നന്ദി....
    എല്ലാറ്റിനും.....എല്ലാവരോടും....
    അക്ഷരത്തെറ്റ് തിരുത്തി...!!

    മറുപടിഇല്ലാതാക്കൂ
  5. ചിലപ്പോള്‍ കാലുപിറ്റിച്ചാലും കാര്യമില്ല അകതാരില്‍ കയറിക്കിട്ടാന്‍!!

    കവിത നന്നായ് ഒഴുകുന്നുണ്ട്, തുടരുക.
    വിഷയങ്ങള്‍ കാലികപ്രസക്തിയുള്ളവ തിരഞ്ഞെടുക്കൂന്നെ.

    മറുപടിഇല്ലാതാക്കൂ
  6. കഴിയാവുന്നിടത്തോളം
    വളച്ചിരുന്നു നട്ടെല്ല്, നിന്നില്‍
    കണ്ണും മിഴിച്ച് ഞാന്‍ കാത്തിരുന്നു

    ഇനി ഒരു പക്ഷെ ഈ നട്ടെല്ല് വളവു ഇഷ്ടപ്പെടാഞ്ഞിട്ടാണോ

    മറുപടിഇല്ലാതാക്കൂ