19 ഡിസംബർ 2009

സുകൃത ദര്‍ശനം

സുകൃതമീ ജന്മം നിന്‍ കരുണയാലെന്നും
മഹിതമീ നേത്രം നിന്‍ ദര്‍ശനത്താല്‍
ഒരുപാടു കാതങ്ങള്‍ നഗ്നപാതരായ്‌ ചലി-
ചെത്തിടുന്നെന്നും നിന്നാഴികാണാന്‍

അശരണരായിനിന്‍ കാനന പാതയില്‍
ഉഴറുന്ന വേളയിലെല്ലാം, ഒരു കാട്ടുതെന്ന
ലായൊരുപാട്ടുപാടിനീയണയുന്നു നിത്യ
മെന്നകതാരുമേറ്റതു പാടുന്നു

പമ്പയില്‍ കുളിരുന്ന നേരത്തുമേന്നോ
വിടയായ പിതൃമോക്ഷബലിയേകുമുള്ളില്‍
ഒരു കോടി സായൂജുമാകുന്ന പുണ്യം,
നിന്നിലഭയം കൊതിക്കുന്ന പുണ്യം


വിഘ്നമകറ്റുവാന്‍ പമ്പാ പതിക്കിന്നു
നാളികേരം, ജന്മ ദുഖ:ങ്ങള്‍
തീര്‍ക്കാനനുഗ്രഹിക്കാന്‍ മനസ്സിന്റെ
പൊന്‍പടിക്കീഴിലും നാളികേരം

എന്റെ ജീവനാം നീരിന്നു നേദിക്കുന്നു,
ദുഷ്ചിന്തകള്‍, കപടങ്ങളാഴിയാകാന്‍
ചിത്തത്തിലെന്നും നീ വാണിടേണം
പഞ്ചാമൃതത്തിന്‍ മധുരമായി

പതിനെട്ടു പടികേറി ധന്യനായി,
മകരവിളക്കും തൊഴുതു നില്‍പ്പൂ,
തിരുവാഭരണ പ്രഭചൂടുമയ്യാ
നിന്‍ ശതകോടി ഭക്തരെ കാത്തീടണേ..!!