27 ഒക്‌ടോബർ 2014

16 ഒക്‌ടോബർ 2014

വിലയില്ലാത്ത ജീവിതം

വിലയില്ലാത്ത ജീവിതം
ഒട്ടും വില കല്‍പ്പിക്കാത്ത ജീവനം

എരിയണമേതോ കനല്‍ക്കാട്ടില്‍
നീറി നീറി....
അല്ലെങ്കില്‍ പൊളിക്കണം
തല തല്ലി തകര്‍ക്കണമക്കൂര്‍ത്ത കല്ലില്‍

അതുമല്ലെങ്കില്‍
അനദി വിദൂരമേതോ
മഴയേതും പൊഴിയാത്ത
നാട്ടിലേക്ക് മടങ്ങണം
എന്നെന്നേക്കും....

10 സെപ്റ്റംബർ 2014

തീവ്ര പരിചരണ വിഭാഗം

അകത്ത് നടക്കുവതെന്തോ..?

വെളുത്ത കയ്യുറയും
നനുത്ത വായ് മറയും ധരിച്ച മാലാഖമാര്‍ ഇടയ്ക്കായിരുട്ടില്‍ പതുങ്ങുന്നതുണ്ടോ..?

കനത്ത മീശവെച്ച കാവല്‍ക്കാരന്‍
തുറന്നടയ്കും വിടവിലൂടെ,
കടുത്ത തണുപ്പെന്‍ ഹൃദയത്തില്‍
കനല്‍ മാരിയാകുന്നതുണ്ടോ.?

കുടവയര്‍ വച്ച്,
കഴുത്തില്‍ ധവള മാല്യം ചാര്‍ത്തിയ
മന്നന്‍ എഴുന്നള്ളുവതുണ്ടോ..?

പുറത്ത്, ചക്രവാളം ഭേദിച്ചേതോ
ഗന്ധര്‍വന്‍ ചെവിയല്‍ മൂളുന്നതെന്തോ?
''സ്വപ്നം ചിലപ്പോള്‍ ഫലിക്കു'' മെന്നോ..?

03 ഓഗസ്റ്റ് 2014

തീരാശങ്ക

തേങ്ങ വീണു കേടാവാതിരിക്കാന്‍
കാറൊരു പ്ളാവിന്‍ ചോട്ടിലേക്കിട്ടു,
ചക്കവീണു തകരാതിരിക്കാന്‍
മാവിന്‍ ചോട്ടിലേക്കും നിരക്കിയിട്ടു.
പിന്നെയും ശങ്ക തീരാത്ത മനസ്സ്
അതെടുത്ത് തലയില്‍ വെക്കാനും പറഞ്ഞു

ഇല്ല...
ശങ്കയില്ലാതെല്ലാകൊല്ലവുമെത്തൂമാ
മഹേശന്‍റെ കണ്ണിലെ കരടാകുന്ന തെങ്ങിനെ ഞാന്‍....?

02 ഓഗസ്റ്റ് 2014

രണ്ടറിവ്

ഇന്നലെ പിന്നിലെ സൗന്ദര്യം
കണ്ട പെണ്ണിന്റെ മുന്നിലെ
ചുക്കിച്ചുളിവു കണ്ടുതരിച്ചു,
ഇന്ന് മുന്നിലെ സൗന്ദര്യം കണ്ടു
ഭ്രമിച്ച പെണ്ണിന്റെ യുള്ളിലെ
കറുകറുത്ത കറുപ്പുകണ്ടൂം തരിച്ചു...