24 ജനുവരി 2008

പ്ര


‘പ്ര‘ ക്ക് പ്രേംനസീറിന്റെ ഭംഗിയും
പ്രേമത്തിന്റെ ചാരുതയുമുണ്ട്
അതുപോലെ , പ്രേതങ്ങളുടെ രൗദ്രതയും.

പ്രീ പ്രൈമറിക്ലാസ്സില്‍ പ്ര എഴുതി
ത്തെറ്റിച്ചൊരുപാട് ചൂരല്‍ പ്രയോഗം
കിട്ടിയതിന്നു മോര്‍ക്കുന്നുഞാന്‍.

പ്രേയസീ നിന്നെ ത്തേടി
പാതിരാവറിയാതെ നടന്നൊടുവില്‍
പ്രണയം പ്രളയമായ് പരന്നോഴുകിയതിനു
സാക്ഷി നീ മാത്രം പ്ര

പ്രപഞ്ച സത്യങ്ങളൊന്നും തിരിയാതെ
പ്രണവ മന്ത്രം ചൊല്ലിയേതോ
കോവിലിന്‍ നടയ്കലെത്തിക്കണ്ണും
പൂട്ടി കപടപ്രാര്‍ത്ഥന ചൊല്ലും
നേരവും നീയെന്‍ കൂടെത്തന്നെ !

പ്രഭാതം മുതലിപ്രദോഷം വരെയെന്‍
കൂടെ നടെന്നെന്തുകിട്ടിയെന്‍ പ്ര ?

ഒന്നും നേടാത്തൊരീ ജന്മത്തെ യാരൊ
പ്രാകി പ്രാകി തിര്‍ക്കുമ്പോളതിലൊരു
പങ്കും പറ്റി കൂടെ നില്‍ക്കുന്നതെന്തേ പ്ര.!

പ്രിയ പ്ര, നിനക്കെന്നും പ്രണാമം..!!