"റേഡിയോ മാംഗോ 91.9" ഒരു ഫോണിന്‍ പരിപാടിയില്‍ ഇന്നു രാത്രി (കോഴിക്കോട്) 9മണിമുതല്‍ 'ചേകം' എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചു. കേട്ടപടി മേശപ്പുറത്തുള്ള ഡിസിബുക്സിന്റെ ശബ്ദതാരാവലിനോക്കി. 'ശമ്പളം' എന്നര്‍ത്ഥം. ഉടനെ വിളിതുടങ്ങി (04952392919), 9.15ന് കിട്ടി. ഏതോ ഒരു ചങ്ങാതി ഉത്തരം ചോദിച്ചു, ആത്മവിശ്വാസത്തോടെ എന്റെ ഉത്തരം ഞാന്‍ പറഞ്ഞു. അങ്ങേത്തലയിലെ മറുപടി കേട്ടപ്പോള്‍ ഞെട്ടിപ്പോയി,
"താങ്കളുടെ ഉത്തരം തെറ്റാണ്".
ഈശ്വരാ, ഇനി ശബ്ദതാരാവലി ചതിച്ചതാവുമോ?
പ്രോഗ്രാം തീരുന്നതു വരെ കേട്ടു. പരിപാടി തീരാന്‍ അഞ്ചുമിനുട്ടുള്ളപ്പോള്‍ ഒരുത്തന്‍ വിളിച്ചു, ഉത്തരം പറഞ്ഞു, ഒരു വത്യാസവുമില്ല ഞാന്‍ പറഞ്ഞതു തന്നെ "ശമ്പളം".
അപ്പം ഞാന്‍ പറഞ്ഞ ഉത്തരം എവിടെ...
ദേഷ്യം തീര്‍ക്കാന്‍ നാലു തെറി വിളിക്കാം എന്നു കരുതി മേല്‍പ്പറഞ്ഞ നമ്പറിലേക്ക് തുരു തുരെ വിളിച്ചു. ഒരുത്തനും എടുത്തില്ല.
എന്റെ പിഴവെവിടെയാണ്..??
ആലോചിച്ച് ഒരുത്തരം ഞാന്‍ കണ്ടെത്തി, അതായത് ഇത്തരം പരിപാടികളില്‍ ശരിയുത്തരം അറിയുമെങ്കില്‍ പ്രോഗ്രാം തീരാന്‍ നേരത്ത് മാത്രം വിളിക്കുക, അറിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാം, എങ്കില്‍ അവതാരകന്മാര്‍ക്ക് നമ്മളെ കൊച്ചാക്കാം, തരം പോലെ പുറം ലോകത്ത് എത്തിക്കുകയും ചെയ്യാം.
എങ്കിലും ഇത്തരം പബ്ലിക് പരിപാടികള്‍ നടത്തുന്നവര്‍ക്ക് അല്പം ഉത്തവാദിത്തം ആവശ്യമില്ലേ?
അല്ലാതെ ഇത് പൊതുജനത്തിനെ കഴുതയാക്കാനുള്ള ഉപാധി മാത്രമാണോ...?
എനിക്കു നഷ്ടപ്പെട്ട 33 പൈസ ആരു തരും, ഷതമേറ്റ ആത്മാഭിമാനത്തിന് ആര് ഉത്തരം തരും..?
അല്ലെങ്കില്‍ ഇങ്ങനെയൊക്കെയാണോ സുഹൃത്തേ നമ്മുടെ FM പരിപാടികളുടെ നിയമാവലി...???
ആര്‍ക്കറിയാം..!!!
"" ആലോചിച്ച് ഒരുത്തരം ഞാന്‍ കണ്ടെത്തി, അതായത് ഇത്തരം പരിപാടികളില്‍ ശരിയുത്തരം അറിയുമെങ്കില്‍ പ്രോഗ്രാം തീരാന്‍ നേരത്ത് മാത്രം വിളിക്കുക, അറിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാം ""
മറുപടിഇല്ലാതാക്കൂഇതൊന്നുമല്ല ഉത്തരം ....
ഇനി മേലാല്‍ ഉത്തരം അറിയാമെന്നു പറഞ്ഞു വിളിക്കരുത് ....
.. .ഇതൊക്കെ ഒരു തട്ടിപ്പും വെട്ടിപ്പും ഒപ്പം ബിസിനെസ്സും ഒക്കെ സാര്‍ .. അവരും ജീവിച്ചു പൊയ്ക്കോട്ടേ
ഒന്നില്‍ നിന്ന്‍ മറ്റൊന്ന്‍............പഠിക്കണം...
മറുപടിഇല്ലാതാക്കൂഒന്നില് നിന്ന്‍ മറ്റൊന്ന്‍............പഠിക്കണം...
മറുപടിഇല്ലാതാക്കൂ