ആറ്റുനോറ്റുകിട്ടിയജോലിക്ക്
ഇത്തരത്തിലൊരു പൊല്ലാപ്പുകൂടിയുണ്ടെന്ന്
പങ്കജാക്ഷിയറിഞ്ഞില്ല.
പാല്‍മണം മാറാത്തമോണകാട്ടിച്ചിരിക്കും
തന്‍കുഞ്ഞിന്നോമനമുഖം വീണ്ടും
നോക്കിനെടുവീര്‍പ്പിട്ടമ്മ.
കയ്യിലെ പൊസ്റ്റല്‍ ബാലറ്റപേക്ഷയെടുത്ത
ക്കുഞ്ഞിന്‍മുഖത്തെ വിയര്‍പ്പുവറ്റാന്‍
ജനാധിപത്യക്കാറ്റൊരുക്കി.
അറിയുന്നുണ്ടോ പ്രണയം കരകവിഞ്ഞ്,
കുടുംബക്കാരകന്നിക്കുഞ്ഞിനേയും തന്ന്
മറുകര യൊരുകരപറ്റാനുഴലുന്നനിങ്ങള്‍ വല്ലതും?
ഇല്ല തോല്‍ക്കില്ല ഞാന്‍,
ഒരുപാട് ജീവന്‍കളഞ്ഞര്‍ധ രാത്രികിട്ടിയതല്ലേ
മനോജ്ഞമെന്‍ നാടിന്‍സ്വാതന്ത്ര്യം
ഒരുരാത്രി നീയും കരഞ്ഞുറങ്ങുക കുഞ്ഞേ,
അമ്മയീ മഹിത ജാനാധിപത്യത്തിന്‍
കാവലാളായിവരട്ടെ.
പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
മറുപടിഇല്ലാതാക്കൂ