ഇന്നലെ ഞാനാദ്യമായ്
പെണ്ണുകാണാന്‍ പോയ്.
എന്നെക്കണ്ടതും പെണ്‍കുട്ടി
ചിരിയോ ചിരി.....
കടം വാങ്ങിയ കാറില്‍
മടങ്ങുമ്പോള്‍ അരികിലിരുന്ന ചങ്ങാതിമാര്‍ ഒന്നും മിണ്ടീല...
ജീവിതത്തിലാദ്യമായ് വാങ്ങിയണിഞ്ഞ ഷൂ വലിച്ചെറിഞ്ഞു,
വീര്‍ത്ത വയറു പുറത്തു കാണാതിരിക്കാന്‍ പിടിച്ചു വെച്ച എയറും വിട്ടുകളഞ്ഞു,
ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയവനെപ്പോലെ ഒന്നലറിപ്പെരുത്തു.
പിന്നെഞാനെന്‍റെ രുപംനോക്കിച്ചിരിച്ചു, അല്ല പൊട്ടിച്ചിരിച്ചു...!
വേണ്ടിയിരുന്നില്ല... ഒന്നും
ഈവണ്ടി ഒരുകരയ്ക്കടുക്കാന്‍ എനിയെത്ര ചിരികള്‍ സഹിക്കണം ഞാന്‍ ?
ഓര്‍ക്കുമ്പോളൊരു പേടി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ