15 ഫെബ്രുവരി 2009

ഗാനം

വീണ്ടുമീ ചുരുളഴിച്ചീടുന്നുവോ
കൂടണയും കിളികൾതൻ സായന്തനം
വാക്കുകൾ കൂട്ടിക്കിഴിച്ചിന്നു ഞാൻ
ഏതോ മായാ പ്രപഞ്ചത്തിലാറാടവെ
പല്ലവികൾ, അനു പല്ലവികൾ
വർണ്ണം, സ്വരങ്ങൾ, ചരണങ്ങളും,
താളം പിടിക്കാൻ പൂമരങ്ങൾ
രാഗം കൊഴുക്കാൻ പൂവനങ്ങൾ
അകലെ തടാകത്തിൽ നീരാടിടും
കുളിരിളം മാരുതൻ, അതിനീള
മാർന്നൊരു മലയാറിനെ
മനമോഹി വീണയായ്‌ തഴുകീടവെ
ഓളം ശ്രുതികളായ്‌ തീർന്നീടുമീ
വേളയിൽ ഗാനം തുടങ്ങി ദേവി



(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)

യാത്ര

ഏതോ ഒരദ്യശ്യലോകം കെട്ടിപ്പടുക്കാനായിരുന്നു ആ ശ്രമം.
അടിത്തറയില്ലാതെ, ഒന്നിനുമീതെ ഒന്നായി വെറുതെ കയട്ടിവെച്ച വിചാരങ്ങൾ. ഒടുവിലൊരു ചീട്ട്‌ കൊട്ടാരത്തിന്റെ അന്ത്യം അതിനുണ്ടാവുമെന്നറിയാമെങ്കിലും ആ കെട്ടിപ്പടുക്കൽ തുടർന്നതേയുള്ളു.

ആദ്യത്തെ യാത്ര ഒരു പൂവിനെ തേടിയയിരുന്നു. വർണ്ണങ്ങളില്ലാത്ത, എന്നാൽ വശ്യമായ ഒരു പൂവ്‌. കണ്ടുമുട്ടിയവയിൽ പലതിനും ബഹുവർണ്ണങ്ങളുണ്ടായിരുന്നു, ചിലതാകെട്ടെ തീർത്തും വിവർണ്ണങ്ങളായിരുന്നു, ഒട്ടും കന്തിയില്ലാത്തവ. ഇനി അവസാനം കണ്ടെത്തിയവയോ, ചതുപ്പിൽ വിടർന്നവയും - ഒരിക്കലും പറിക്കാൻ പറ്റാത്ത അത്ര അകലത്തിലും.....
എങ്കിലും യത്ര അവസാനിപ്പിച്ചില്ല. ഒടുവിൽ തളർന്നവശനായ്‌ വഴിയരികിൽ നിൽക്കുമ്പോൾ ഒരു കുടം വെള്ളവുമായ്‌ ആരെങ്കിലും വരാതിരിക്കുമോ.


(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)

കാത്തിരിപ്പ്‌

ഇനിയൊരു പുരുഷാന്തരത്തിൻ
മറുപടി കേൾക്കാനിക്കരയിൽ
ഒരുപിടി കദന ഭാരവുമായൊരു
കവിതന്റെ ഹ്യദയമിരിപ്പു

വഹ്നിയിൽ തപം ചൈത വീറും
ഈ മണ്ണിന്റെ നേരും
പിന്നെ നിന്നെ നീയാക്കിയനിന്ന-
മ്മതൻ നൊവും പ്രാർത്ഥനയും

ആയിരം മലവെളള മൊഴുകുന്നതും
പേമരിയും കൊടുംങ്കാറ്റും കണ്ടതല്ലേ!
ഒടുവിലേതു ഗിരിയുമിളകുന്ന
മനമോഹിതൻ മാദകത്വവും കണ്ടതല്ലേ

പതറാതെ അക്കൊടും കുഴികളിൽ
വീഴാതെ ഇന്നും കാത്തിരിപ്പൂ
തൻ ഹ്യദയ വീണയിൽ
കളകളം സംഗീതമായി....

തേൻ മാരിയണവൻ, തുയിലുണർത്താണു
ടുക്കിന്റെ താളമായ്‌
ഉയരുന്ന ചേറിന്റെ പാട്ടായ്‌
ആദിയായ്‌, മധ്യമായ്‌...

എങ്കിലും ഉള്ളിന്റെയുള്ളിൽ
തപിക്കും കിളിക്കു തൻ കൂടുവിട്ടെങ്ങും
ഉയരാൻ കഴിയത്തൊരസ്വസ്തത
ആ കാത്തിരിപ്പിൻ നിശ്വാസമാകുന്നു

ഒടുവിലാ ശാന്തിതൻ ചക്രവാളത്തി
ലേക്കുർന്നിറങ്ങിപ്പരക്കും
കരകവിയും സ്നേഹച്ചുകപ്പും
സ്വപ്നവും കണ്ടിന്നും കാത്തിരിപ്പൂ


(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)

കേൾക്കൂ
ഡൌണ്‍ലോഡു ചെയ്യാന്‍ ഇവിടെ ക്ലിക്കൂ