01 മേയ് 2011

ആദ്യമായി പെണ്ണുകണ്ടപ്പോള്‍..

ആദ്യമായി പെണ്ണുകണ്ടപ്പോള്‍ എന്തുതോന്നി ?

ഒന്നും തോന്നിയില്ല,
പ്രത്യേകിച്ച് തോന്നിവാസങ്ങളൊന്നും.
കാല്‍‌വിരലിന്റെ അറ്റത്തുനിന്നും
ഉച്ചിയിലേക്ക് എന്തൊക്കെയോ
തിളച്ചുകയറുന്നുണ്ടായിരുന്നു.!

അല്ല, കൂടെവന്ന
നിനക്കെന്തെങ്കിലും തോന്നിയോ..??

തിരിച്ചുപോരുമ്പോള്‍
കാറിന്റെ മുന്‍ സീറ്റിലിരുന്നിട്ടും
എന്റെ മുഖത്തേക്ക്
ആ പെണ്‍കുട്ടി വീട്ടിനകത്തെ
വാഷ്ബേസിനില്‍ ഓക്കാനിച്ചു
ചര്‍ദ്ദിക്കുന്നതിന്റെ ചീളുകള്‍
തെറിക്കുന്നുണ്ടായിരുന്നു.!!

1 അഭിപ്രായം: