കൈവിരലുകളില്‍
കാലം ചുളിവുവീഴ്ത്തുന്നു..
ഹൃദയത്തിന്റെ താളം മുറുകുന്നു
ഇന്നലെ വീണ്ടും
നീയെന്‍ നടവഴിയില്‍ വന്നുവോ ?
ഇന്നൊരു കിനാവായ് മറഞ്ഞുവോ?
എന്റെ കനവും കീറിമുറിച്ചുവോ ?
എന്റെ സ്വപ്നം ഞാന്‍
നിനക്കായ് തുറന്നിട്ടിരുന്നു
എന്റെ ചക്രവാളം
പോലും ചുവപ്പിച്ചിരുന്നു..
എന്നിട്ടും...
ഞാനോര്‍ക്കുന്നു..
നിനക്കായ് ഞാനൊരു പൂക്കാലമൊരുക്കിയില്ല
നിന്റെ മൊഴികള്‍ക്കായ് കാതോര്‍ത്തുചിരിച്ചില്ല
നിന്റെ കയ്യില്‍ എന്റെ കുപ്പിവള കിലുങ്ങിയില്ല
എങ്കിലും.....
നാളെ പുലരും വരെ
ഞാനീ പാറമേല്‍കിടക്കട്ടെ
പിന്നെ, പറന്നെത്തും
ഇണക്കിളികള്‍ക്ക് മാറിക്കൊടുക്കട്ടെ..!!
എനിക്കിനി മറ്റെന്ത്?
കാലം ചുളിവുവീഴ്ത്തുന്നു..
ഹൃദയത്തിന്റെ താളം മുറുകുന്നു
ഇന്നലെ വീണ്ടും
നീയെന്‍ നടവഴിയില്‍ വന്നുവോ ?
ഇന്നൊരു കിനാവായ് മറഞ്ഞുവോ?
എന്റെ കനവും കീറിമുറിച്ചുവോ ?
എന്റെ സ്വപ്നം ഞാന്‍
നിനക്കായ് തുറന്നിട്ടിരുന്നു
എന്റെ ചക്രവാളം
പോലും ചുവപ്പിച്ചിരുന്നു..
എന്നിട്ടും...
ഞാനോര്‍ക്കുന്നു..
നിനക്കായ് ഞാനൊരു പൂക്കാലമൊരുക്കിയില്ല
നിന്റെ മൊഴികള്‍ക്കായ് കാതോര്‍ത്തുചിരിച്ചില്ല
നിന്റെ കയ്യില്‍ എന്റെ കുപ്പിവള കിലുങ്ങിയില്ല
എങ്കിലും.....
നാളെ പുലരും വരെ
ഞാനീ പാറമേല്‍കിടക്കട്ടെ
പിന്നെ, പറന്നെത്തും
ഇണക്കിളികള്‍ക്ക് മാറിക്കൊടുക്കട്ടെ..!!
എനിക്കിനി മറ്റെന്ത്?
ഒരു ഹൃദയ താളം..
മറുപടിഇല്ലാതാക്കൂചുവന്ന ചക്രവാളം..
മറ്റെന്ത് വേണം ഒരു കവിതയ്ക്ക്...
kollaam :)
മറുപടിഇല്ലാതാക്കൂനന്ദി...!!! എല്ലാര്ക്കും..!
മറുപടിഇല്ലാതാക്കൂ