06 ഓഗസ്റ്റ് 2009

മുരളീരവം നിലച്ചു


“അരികില്‍, നീ ഉണ്ടായിരുന്നെങ്കിലെന്നുഞാന്‍
ഒരു മാത്ര വെറുതേ നിനച്ചുപോയി...
ഒരു മാത്ര വേറുതേ നിനച്ചു പോയി...”

നീയെത്ര ധന്യയിലെ കേട്ടാലും കണ്ടാലും മതിയാവാത്ത ഈ ഒരറ്റ ഗാനമാണ് എന്നെ മുരളിയുടെ കടുത്ത ആരാധകനാക്കുന്നത്. അതിനപ്പുറം, മുരളിയഭിനയിച്ചു ഫലിപ്പിച്ച ഒട്ടനവധി കഥാപത്രങ്ങള്‍ പിന്നീടു മാത്രമേ കടന്നു വരുന്നുള്ളു.

ആ മുരളിയും നമ്മേ വിട്ടു പോയിരിക്കുന്നു. സത്യത്തില്‍ ഇതു തന്നെയല്ലെ വിനാശ കാലം? അകാലത്തില്‍ നമ്മെ വിട്ടുപിരിയുന്നവരെത്രയാണ്, അതുല്യനടന്മാരായ മുരളി, ദിവസങ്ങള്‍ക്കു മുന്‍പേ രാജന്‍ പി ദേവ്‌, അതിനും മുന്‍പേ നരേന്ദ്രപ്രസാദ്, നമ്മുടെ നഷ്ടങ്ങള്‍ എത്രമാത്രം ആഴത്തിലുള്ളതാണ്.

ചമയത്തിലെ “അന്തിക്കടപ്പുറം“ എന്ന മറ്റൊരു പാട്ടു രംഗം ..
അതും ഓര്‍മകള്‍ക്കുള്ളില്‍ കടുത്തചായം പൂശിക്കിടക്കുന്നു.

മുരളി അരങ്ങൊഴിയിമ്പോള്‍ അവശേഷിക്കുന്നത് കടുത്ത ശൂന്യതയാണ്. ആണത്തത്തിന്‍റെ ഉശിരുള്ള ശബ്ദവും, തന്‍റേടത്തിന്‍റെ ആള്‍ രൂപവും മലാള സിനിമ ഉള്ളിടത്തോളം മായാതെ കിടക്കട്ടെ.!


ആ അതുല്യ നടന്‍റെ നിത്യ ശാന്തിക്കു പ്രാര്‍ഥിച്ചു കൊണ്ട്....
‍‍‍‍‍‍‍‍‍---------------------------------------------------------
കടപ്പാട്:ചിത്രങ്ങള്‍ മാതൃഭൂമി , മനോരമ.വീഡിയോ:യൂട്യൂബ് വീഡിയോകള്‍.!

5 അഭിപ്രായങ്ങൾ:

  1. ആദരാഞ്ജലികള്‍..

    രണ്ട് ദിവസം മുന്‍പും മുരളിയേക്കുറിച്ച് ഒരു സുഹൃത്തുമായി സംസാരിച്ചതേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്തു പറ്റിയോ ആവോ? ഇതെന്തു കാലമാണ്?

    ലോഹിതദാസ്, രാജന്‍‌ പി ദേവ്... ഇപ്പോള്‍ മുരളിയും.

    ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  3. സിനിമാക്കാര്‍ക്ക് തീരെ നല്ലകാലമല്ലെന്നു തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
  4. ആ മഹാ നടന്റെ വേർപ്പാട് ശരിക്കും നികത്താനാവാത്ത ൻഷ്ടം തന്നെ

    മറുപടിഇല്ലാതാക്കൂ
  5. ആ ഓർമ്മകൾക്കുമുന്നിൽ ശിരസ്സു നമിക്കുന്നു

    മറുപടിഇല്ലാതാക്കൂ