പച്ച വിരിച്ചിട്ട വഴിയില്‍
കോവില്‍ ചുറ്റുമ്പോള്‍ എന്റെ ആധി,
ദേവി നിന്നെ എങ്ങനെ പ്രീതി പ്പെടുത്തണമെന്നല്ല,
മറിച്ച്, അല്‍പ്പം ചാടിയവയര്‍
മറ്റുള്ളവരില്‍ നിന്നും മറക്കാന്‍
ശ്വാസം പിടിച്ചു നടക്കുന്നതിന്റെ വേവലാതിയായിരുന്നു
മുന്നിലും പിന്നിലുമായ് ചുറ്റുന്ന
തരുണീമണികള്‍ എന്നെ കണ്ട് കൊതിക്കുന്നു
ണ്ടാകമെന്ന ചിന്തയുമായിരുന്നു.
ദേവി നിന്‍ മുന്നില്‍ കൈകൂപ്പി
നില്‍ക്കുമ്പോള്‍, ഏതോ ജന്മാന്തര വേദനയുടെ
കണ്ണീരെന്‍ കണ്ണില്‍ നിറഞ്ഞീല
പകരം, എന്നെ ഞാനൊരു പരിപൂര്‍ണ്ണ ഭക്തനാക്കി
വേഷം കെട്ടിക്കാന്‍ പാടുപെടുകയായിരുന്നു.
മഞ്ഞള്‍ പ്രസാദം ഇലക്കീറില്‍ വാങ്ങുമ്പോള്‍
ഒരുകൂടിയ ഗന്ധിത്തലയാത്തട്ടിലിടാന്‍
കഴിയാത്തതിന്റെ അപകര്‍ഷതയായിരുന്നു.
അങ്ങനെയൊരു കാട്ടിക്കൂട്ടല്‍ നടത്തിയാ
വിജനവീഥിയിലെത്തുംമ്പോളെന്നെ നോക്കി
ച്ചിരിക്കുന്നൂ, മരങ്ങാളും പൂക്കളും.
എന്നെ പരിഹസിച്ചൊഴുകുന്ന പുഴകളും,
സീല്‍ക്കാരം മുഴക്കിയെന്നെ ക്കളിയാക്കുന്ന കാറ്റും,
കൊഞ്ഞനം കുത്തുന്ന പറവയും, കിളികളും.
വയ്യ, ഞാന്‍ എന്നെയാ പ്പുഴയില്‍
വലിച്ചെറിഞ്ഞുറക്കെ കരഞ്ഞു.
കപടമേധസ്സുകളോക്കെ ക്കളഞ്ഞെങ്ങനെ
കനിവുള്ളജീവിയായ് തീരുന്നതെങ്ങെനെയെന്നറിഞ്ഞൂഞാന്‍
അപ്പോള്‍ മാത്രമായ് കിട്ടിദേവീ നിന്‍ കനിവാര്‍ന്ന ദര്‍ശനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ