11 മാർച്ച് 2008

കുട്ടപ്പന്റെ ചോദ്യം

“സൂര്യനോ ചന്ദ്രനോ ആദ്യം ഉണ്ടായത്..?“

അസ്താനത്തുള്ള ചോദ്യം രാജമ്മാഷെ ആകെവലച്ചു
പക്ഷേ, മുന്‍ബെഞ്ചിലെ കട്ടികണ്ണട
റോസ് മേരിയുടേതല്ലയാച്ചോദ്യമെന്നറിഞ്ഞപ്പോള്‍
മാഷിന്റെ കണ്ണ് തൂറുത്തിവന്നു.
പിന്‍ ബെഞ്ചിലെ കുട്ടപ്പന്റെ യടുത്തെത്തി
നീട്ടിപ്പിടിച്ച ചൂണ്ട് വിരലില്‍ തലോടി
മാഷ് അഭിമാന വിജ്രുംഭിതനായി

“സൂര്യന് ലേശം വലുപ്പക്കൂടുതലും, ത്തിരി
തിളക്കവുമുണ്ടതിനാല്‍ മൂപ്പരാവും മൂത്തത് ല്ലേ മാഷേ..?”
ഉത്തരം കിട്ടാത്തതിനാല്‍ കുട്ടപ്പന്‍
സ്വയം സമാധാനിച്ചു

കാക്കത്തോള്ളായിരം കുട്ടികള്‍ പഠിക്കുമീ
സര്‍ക്കാര്‍ സ്കൂളിലിത്തരം ദാര്‍ശനിക വിഷയത്തിലാദ്യമായൊരു
ചോദ്യം ചോദിക്കാന്‍, പോട്ടനെന്ന് മുദ്ര
കുത്തിയ തന്റെ കുട്ടപ്പന്‍ തന്നെ വേണ്ടിവന്നല്ലോ.!
അതും തന്റെ ക്ലാസ്സില്‍ നിന്ന്.

സ്റ്റാഫ് റൂമില്‍ സരളടീച്ചറുടേയും,
പുതുതായ് വന്ന ശ്യാമളടീച്ചറുടെയും
മുഖത്ത്ന്ന് കണ്ണെടുക്കാതെ മാഷ് ഘോരഘോരം
അക്രോശിച്ചു, അവനൊരു പോട്ടനല്ല
അറിയുമോ, നാളെ ലോകമാരാധിക്കും
മഹാദാര്‍ശനികനാവുമവന്‍..!

പാടവരമ്പില്‍ ചളിപറ്റാതിരിക്കാന്‍
മുണ്ടും പോക്കിനടക്കുമ്പോള്‍
കുട്ടപ്പനും ചിന്തിച്ചത് സൂര്യചന്ദ്രന്മാരെക്കുറിച്ചായിരുന്നു.
ഇനിയിപ്പൊ ഇരട്ടപെറ്റ അമ്മിണിചേച്ചിയോട്
തന്നെ ചോദിക്കണം ആരാ മൂത്തതെന്നറിയാന്‍
കുട്ടപ്പനറിയാതെ നടത്തം വേഗത്തിലായി..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ