രാത്രി പതിനൊന്ന് മണി,
നാലുകുബൂസും ഹാഫ് അൽഫഹമും കഴിച്ചു,
മേമ്പൊടിയായി ഒരു കുപ്പി പെപ്സിയും,
പുറത്തിറങ്ങി ഞാൻ ചിന്തിച്ചു....
രാവിലെ എഴുന്നേറ്റ് നടക്കണം,
ആറു മണിക്കു മുമ്പേ ഭക്ഷണം,
അതും യാചകനെ പോലെ,
നേരത്തെ കിടക്കണം നേരത്തെ എഴുന്നേൽക്കണം....
വീട്ടിലേക്കുള്ള ഇരുന്നറ്റൻപത് മീറ്റർ നടക്കാൻ
ബുദ്ധിമുട്ടായത്കൊണ്ട് ഒരു ഓട്ടോക്ക് കൈകാട്ടി....