അകത്ത് നടക്കുവതെന്തോ..?
വെളുത്ത കയ്യുറയും
നനുത്ത വായ് മറയും ധരിച്ച മാലാഖമാര്‍ ഇടയ്ക്കായിരുട്ടില് പതുങ്ങുന്നതുണ്ടോ..?
കനത്ത മീശവെച്ച കാവല്ക്കാരന്
തുറന്നടയ്കും വിടവിലൂടെ,
കടുത്ത തണുപ്പെന്‍ ഹൃദയത്തില്‍
കനല് മാരിയാകുന്നതുണ്ടോ.?
കുടവയര്‍ വച്ച്,
കഴുത്തില്‍ ധവള മാല്യം ചാര്‍ത്തിയ
മന്നന് എഴുന്നള്ളുവതുണ്ടോ..?
പുറത്ത്, ചക്രവാളം ഭേദിച്ചേതോ
ഗന്ധര്വന് ചെവിയല്‍ മൂളുന്നതെന്തോ?
''സ്വപ്നം ചിലപ്പോള്‍ ഫലിക്കു'' മെന്നോ..?