11 ഏപ്രിൽ 2011

വലിയ ഏകാന്തത

എതാണ് വലിയ ഏകാന്തത ?
ജനശദാബ്ദിയുടെ നീളന്‍
കമ്പാര്‍ട്ടുമെന്‍റില്‍
ആരും ഒന്നും
മിണ്ടാതിരിക്കുന്നതോ ?

അതോ
വധു ഒളിച്ചോടിപ്പോയത
റിഞ്ഞ വരന്‍റെ വീട്ടിലെ
കല്ല്യാണ ത്തലേന്നോ ?