പൊന്നമ്പലമേട്ടില്‍ വീണ്ടും മകര ജ്യോതി തെളിഞ്ഞു
താഴെ പുല്ലിന്‍ മേട്ടില്‍ ഒരു പിടി ജീവന്‍ പൊലിഞ്ഞു
ഇരുളിന്റെ മറവില്‍ ഹൃദയം പൊട്ടി പാവങ്ങള്‍
ശരണമന്ത്രമുതിര്‍ക്കുമ്പോള്‍, മേട്ടില്‍ ഒരുപിടി
കരാറുകാര്‍ കര്‍പ്പൂരം കത്തിച്ചുപൊട്ടിച്ചിരിക്കുന്നു,
ഉയരെ സംക്രമ നക്ഷത്രം പോലും ചിരിച്ചു
മേശമേല്‍ കൂട്ടിയിട്ട പാവം ആന്ധ്ര, കന്നട
തമിഴ് സ്വാമികളൂടെ നെഞ്ചില്‍ നിന്നും അപ്പോള്‍
അവസാന ആശ്രയം തേടിയെത്തിയ ഹൃദയ-
ത്തുടിപ്പുകള്‍ കത്തിപിടിച്ച വൈദ്യനെ പേടിപ്പിച്ചു.
സ്വാമീ നിനക്കു ശരണം, നീ തന്നെ ശരണം
പക്ഷേ മനുഷ്യന്‍ മനുഷ്യനെ പറ്റിച്ച്, പാവങ്ങളെ
കൊല്ലാക്കൊലചെയ്യുമ്പോള്‍, ആയിരം അരുണാഭ
പൊഴിക്കുമാക്കണ്ണൊന്നു തുറക്കൂ ഈ കണ്ണുകെട്ടിക്കളിക്കെതിരെ !
മല മേലെ അറിവില്ലാത്തവരുടെ ഹൃദയത്തില്‍
തീയാകുന്ന അഗ്നിയുടെ പൊരുളറിയിക്കാന്‍ ഒരു
ക്ലോസ് സര്‍ക്യൂട്ട് ടി വി തെന്നെയാകൂനീ, എന്നിട്ടു
നിന്‍ അഭയഹസ്തം നീട്ടിപ്പറയൂ ഇത് പൊളിമാത്രമെന്ന്
ഹൃദയ വനികയില്‍ കുളിരിളം തെന്നലാകുക നീ,
നോവും മനസ്സിലെന്നും സംക്രമ ത്തെളിച്ചമാവുക,
ഈ പൊരുളറിയാത്തവന്റെ ഉള്ളിന്റെ നീരെടുത്തുകൊള്‍ക
പിന്നെ, എരിയുന്ന ആഴിയില്‍ എന്നെയും ദഹിപ്പിക്ക.!
http://sinosh.wordpress.com/2008/08/26/makarajyothy/