പുലര്‍ന്നതെയുള്ളൂ
കോഴി കൂവുന്നതേയുള്ളൂ
കാലനെ കണ്ട പട്ടി ഓരി നിര്‍ത്തുന്നതേയുള്ളൂ,
പുലര്‍ന്നകാലത്തെനോക്കി എന്റെ
കനവുകള്‍ കെടുന്നതേയുള്ളൂ.
വീണ്ടും വരും കനവൊരുക്കാനൊരു രാത്രി
ഇപ്പകലിന്‍ കൊടിയ ദുരന്തം
താണ്ടുകയേവേണ്ടു...
നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
29 ജനുവരി 2010
01 ജനുവരി 2010
ഇരുപതും പാതിയും
ഇരുപതും പാതിയും ചേര്‍ന്ന പുതുവര്‍ഷമേ
നീ ഇരുളില്‍ തെളിയുന്ന ദീപമാവട്ടെ
ഹൃദയത്തില്‍ സുഗന്ധമായും, നല്ല കാമന
കളുടെ വസന്തമായും, പൂക്കാലം വിടര്‍ത്തട്ടെ.
ഇല്ല, ആശംസയേകില്ല നിനക്ക്, നീ നന്നായേ
പറ്റൂ അല്ലലില്ലാതിജീവിതം മുന്നേറുവാന്‍
നീ ഇരുളില്‍ തെളിയുന്ന ദീപമാവട്ടെ
ഹൃദയത്തില്‍ സുഗന്ധമായും, നല്ല കാമന
കളുടെ വസന്തമായും, പൂക്കാലം വിടര്‍ത്തട്ടെ.
ഇല്ല, ആശംസയേകില്ല നിനക്ക്, നീ നന്നായേ
പറ്റൂ അല്ലലില്ലാതിജീവിതം മുന്നേറുവാന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)