13 ഓഗസ്റ്റ് 2008

കളഞ്ഞു കിട്ടി

വിക്കി, വിക്കി
പറഞ്ഞു ഞാന്‍
എന്റെ ഹൃദയമെവിടെയോ മറന്നു
ഒരുപാടലഞ്ഞു,
ഒരു വേള തേങ്ങി,
എവിടെ യെല്ലാം തിരഞ്ഞു !

സന്ധ്യയങ്ങണഞ്ഞു
നീ യരികിലെത്തി
ഹൃദയ മെവിടെയെന്നാരഞ്ഞു
കളഞ്ഞു ഞാന്‍
സത്യം, എവിടെയോ മറന്നു !

പിന്നെ യേതും മൊഴിയാതെ
വഴിനടന്ന നിന്നില്‍
ഞാന്‍ ഇരു ഹൃദയസ്പന്ദനം കേട്ടു..

നീലപ്പൂക്കള്‍

നീലപ്പൂക്കളില്‍ നിന്നും
വണ്ട് മൂളിപ്പാട്ടൊന്നു പാടി
പാറിപ്പറക്കുന്ന നേരം
ഏതോ രാഗവിസ്താരം നടത്തി
ഒന്നല്ല രണ്ടല്ലൊരായിരം പൂക്കളെന്‍
ചിത്തത്തില്‍ പൂത്തു തുടങ്ങി
നീ വരുമെന്നോ ചൊല്ലി
പൂക്കള്‍ക്കുള്ളിലൊളിക്കുന്ന വണ്ടേ
മഞ്ഞിന്‍ കണംങ്ങളാല്‍ നേര്‍ത്ത
തേനുണ്ടു തീര്‍ന്നുനീയെങ്ങോ
പാറിപ്പറന്നിന്നു പോയി
എന്‍ മാറില്‍ കോഴിഞ്ഞിന്നു വീണു
നിന്‍ പാദം തലോടുന്ന പൂക്കള്‍
...............................
നീലപ്പൂക്കളില്‍ നിന്നും
വണ്ട് മൂളിപ്പറന്നിന്നു പോയി.