04 ജൂലൈ 2007

ഓഷോ


ഓഷോ, എനിക്ക് തങ്കളുടെ താടി മാത്രമാണിഷ്ടം.
സമ്രുദ്ധമായ് തുടങ്ങി കൂര്‍ത്തൊടുങ്ങുമാ താടി..
സത്യത്തില്‍ താങ്കള്‍ക്ക് മുടിയുണ്ടോ?
ഗഹനമായ തത്വങ്ങള്‍ സളമായ് പറഞ്ഞഒരാ
കാര്യങ്ങള്‍ തലക്കുപിടിച്ചവര്‍ എന്നെ വീട്ടില്‍
വീട്ടില്‍ വന്നു തല്ലിയേക്കാം, എന്നാലും..
തുറക്കാന്‍ മടിച്ചൊരാ കണ്ണുകള്‍ക്കുമീതെ
കറുത്ത തൊപ്പി, താങ്കളും മുടിയില്ലാത്ത തല
പുറത്ത് കാണിക്കാന്‍ ഭയപ്പെട്ടോ, അതൊ
കറുത്ത തൊപ്പി ചൂട് വലിച്ചെടുക്കുമെന്ന
ശാസ്ത്ര സത്യം അറിയാത്ത ആളാണോ താങ്കള്‍.?
എന്തൊ, എനിക്ക് താങ്കളുടെ താടി മാത്രമാണിഷ്ടം..

------സഹ്യന്‍