06 മേയ് 2006

കപടന്‍

നീ യിന്നലെ വെറുതെ വന്നെന്റെ ചാരത്തിരുന്നു
ഒരുപാട് സൗഹൃദം തോന്നി,
അത് മുഖത്ത് മാത്രം
ഉള്ളിന്റെയുള്ളില്‍ നിനക്കറിയാമോ
ഞാനെത്ര ചീത്തയെന്ന്
നിന്റെ നിഗൂഢ തകളില്‍ കണ്ണെറിഞ്ഞ്
നിന്റെ വടിവുകളെ നുകഞ്ഞ്
ഞാനങ്ങനെയിരുന്നു- പക്ഷെ ഒന്നും
പുറത്ത് കാണിചില്ല!
വായില്‍ ദൃഢമായ വാക്കുകള്‍
അറിയൂ ഞാന്‍ വെറും കപടന്‍

05 ഏപ്രിൽ 2006

അസ്വസ്തത


ദാഹം,
ഒരിത്തിരി സ്നേഹത്തിനായ്
മുത്തുനീര്‍ ത്തുള്ളികള്‍ വീണുടയുന്നു,
ഭാവപ്പകര്‍ച്ചകലള്‍, രാഗപ്പിഴവുകള്‍
താളം മുറുകുമ്പോള്‍ അസ്വസ്തത.

കവിതേ..
നിന്‍ കുനുകൂന്തലില്‍
ഒരു തുളസിയിലയാകാന്‍
ഇനിയൊരു യുഗം തപസ്സുവേണോ.?

കരുണ..
ഒരുമാത്ര കനിയൂ,
നിന്‍ കൈവിരല്‍ തുമ്പൊന്നുയര്‍ത്തു
ഈക്കരയും കരളിനെ തലോടുവാന്‍.

വീണ്ടും..
ആപ്പഴയ പല്ലവിയും മൂളി
ഈ തീരത്തലയവെ
ഒരു കുളിര്‍ക്കാറ്റിന്‍ സന്ത്വനം
കൊതിച്ചത് കടും കയ്യോ..?

വിലയം
അമ്മേ നിന്നിലാണെന്നാശ്രയം
കദന ബിന്ദുക്കള്‍ തന്‍ പേമാരിയില്‍
ഈകരകാണാക്കടലിന്നഗധതയില്‍
നിന്‍ സന്ത്വനം തേടി.....

---------സഹ്യന്‍