ഇന്നത്തെ നമ്മുടെ ഡ്രൈവർ സൈദ് മിരാജ് ചേട്ടനാണ്. ഓലയും കൊണ്ടുവന്ന അദ്ദേഹം പണ്ട് ആലപ്പുഴ ട്രിപ്പിന് പോയി മീൻ കറി കൂട്ടി ചോറ് കഴിച്ച് ഫ്ലാറ്റായ കഥ എന്നോട് വിശദീകരിച്ചു. ഒരുപാട് വലിയ വലിയ ആൾക്കാരുടെ പ്രതിമകൾക്കിടയിലൂടെ ആയിരുന്നു യാത്ര. ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറിന്‍റെ അതിഭീമാകാരനായ ഒരു പ്രതിമയുടെ അപ്പുറത്താണ് തെലുങ്കാന സെക്രട്ടറിയേറ്റ്. എൻടിആർ പാർക്കിനടുത്ത് ഹുസൈൻ സാഗർ തടാകത്തിനടുത്തായിഞാനിറങ്ങി. ലുമ്പിനി പാർക്കിൽ നിന്നുള്ള സ്പീഡ് ബോട്ടുകളും മറ്റു ബോട്ടുകളും തടാകത്തിന് നടുക്കുള്ള ഏക ശില ബുദ്ധപ്രതിമയെ അന്വേഷിച്ച് പോകുന്നുണ്ട്. തെരുവിലൂടെ ചെറിയൊരു നടത്തം. ഡോക്ടർ അംബേദ്കർ തെലുങ്കാന സെക്രട്ടറിയേറ്റ് ഒരു കാണേണ്ട കാഴ്ചയാണ്. അപ്പുറത്ത് ബിലാമന്ദിരത്തിന്റെ മുകൾഭാഗം നമ്മളെ എത്തി നോക്കി മാടി വിളിക്കുന്നുണ്ട്. ഇതിനു നേരെ എതിർഭാഗത്താണ് അമരജ്യോതി സ്മാരകം.പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള 1969 ലെ പ്രക്ഷോഭത്തിൽ മരിച്ച 369 വിദ്യാർത്ഥികൾക്കായി നിർമ്മിച്ച സ്മാരകമാണ് Telangana Martyrs Memorial തടസ്സങ്ങളില്ലാതെ സ്റ്റൈൽനെ സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഇവിടെ ഹൈദരാബാദ് നഗരത്തിന്റെ ഒരു പരിച്ഛേദം പ്രതിബിംബിച്ചു കാണാം, ഒരുപാട് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന ആകാശം പോലെ. ഒരിക്കൽ കൂടി റോഡ് അപ്പുറത്ത് തെലുങ്കാന സെക്രട്ടറിയേറ്റിന്റെ രാത്രി ഭംഗി ആസ്വദിച്ച് കുറച്ച് പടം പിടിച്ച് ഞാൻ തിരിച്ചു പോന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ