Video Link >>ലോഞ്ച് ഉപയോഗിച്ച കഥ
9:45ന്റെ ഫ്ലൈറ്റിന് എട്ടുമണിക്കേ എയർപോർട്ടിന് അകത്തു കയറി ചെക്കിനും ചെയ്തു നടക്കുമ്പോഴാണ് ചെറിയ വിശപ്പ് വയറിന്റെ അകത്തുനിന്ന് തികട്ടി വന്നത്. ഇനി എന്ത് ചെയ്യും മല്ലയ്യാ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പോക്കറ്റിലെ റുപ്പേ കാർഡ് ഓർമ്മയിൽ വന്നത്. പിന്നെ ഒന്നും നോക്കിയില്ല. നിരന്നു നിൽക്കുന്ന സ്വൈപ്പിങ് മെഷീനുകളിൽ ഒന്നിൽ രണ്ടു രൂപ മാത്രം കളഞ്ഞ് എയർപോർട്ട് ലോഞ്ച് എന്ന മായാ പ്രപഞ്ചത്തിനകത്തേക്ക്. വല്ലാത്ത ഒരു ആംബിയൻസ്. നിരത്തി വെച്ചിരിക്കുന്ന ഭക്ഷണങ്ങളാണെങ്കിൽ എത്രയോ... സാഭാ ചോറ്, ബിരിയാണി ചപ്പാത്തി പേരറിയുന്നതും അറിയാത്തതുമായ എന്തൊക്കെയോ വിഭവങ്ങൾപലതരം.. പാനീയങ്ങൾ ഡെസേർട്ടുകൾ തണുത്ത് വിറച്ച് ഫ്രിഡ്ജിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ബോട്ടിൽ ഡ്രിങ്ക് വരെ സുലഭം. സാധനങ്ങളൊക്കെ ഫ്രീയാണെങ്കിലും വയറ് നമ്മുടേത് തന്നെയാണ് എന്ന് ഉത്തമ ബോധ്യമുള്ളതിനാൽ കുറച്ചുമാത്രം എടുത്തു കഴിച്ചു. പിന്നെ നല്ല ചൂട് പായസം ഉണ്ടായിരുന്നു അതും ഒരു കേസരിയും. നല്ലൊരു സ്ഥലം പിടിച്ച് വിമാനത്താവളത്തിൽ ഇറങ്ങുന്നതും പോകുന്നതുമായ വിമാനങ്ങളെ വായിൽ നോക്കി സമയം കൊന്നു . രണ്ടുമണിക്കൂറാണ് നമുക്ക് പരമാവധി ഉപയോഗിക്കാൻ പറ്റുന്ന സമയം ഏതായാലും ഒരു മണിക്കൂറോളം കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. രണ്ടു രൂപയ്ക്ക് ഒരു മണിക്കൂർ നേരത്തേക്ക് സ്വർഗ്ഗം തന്ന റുപ്പയ കാർഡിനെ നെഞ്ചത്ത് ചേർത്ത് ഒരു നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ